ദില്ലി ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ പേര് മാറ്റൽ വിവാദം. തെക്കന്‍ ദില്ലിയിലെ മുഹമ്മദ്പൂര്‍, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.ദില്ലി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയും ബിജെപി നേതാക്കളും മാധവപുരത്തേക്ക് സ്വാഗതം എന്ന ബോര്‍ഡും സ്ഥാപിച്ചു. എന്നാൽ പേര് മാറ്റം ദില്ലി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, ദില്ലിയിലെ 40 സ്ഥലങ്ങളുടെ പേരുകള്‍ കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനഘടകം ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചു. ഹൗസ് ഖാസ്, ബീഗംപൂര്‍, ഷെയ്ഖ് സറായ് എന്നിവയുള്‍പ്പെടെ 40 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്നാണ് ആവശ്യം.