ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മേവാനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് അസമിലെ കൊക്രജാർ കോടതി മേവാനിക്ക് ജാമ്യം നൽകിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പാലന്പുരില് വച്ചായിരുന്നു അറസ്റ്റ്.
അസമിലെ കൊക്രജാറില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവായ അനൂപ് കുമര്‍ ഡെ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.