‘ബീസ്റ്റി’ന്റെ പ്രദർശനം തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന് മുസ്‌ലിം ലീഗ്.ഇക്കാര്യം ആവിശ്യപ്പെട്ട് മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്തുനൽകി.ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നു.
‘തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകൾ എന്നിവയ്ക്ക് പിന്നിൽ മുസ്‌ലിമുകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കുകയാണ്. ഇത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കും’ എന്നാണ് കത്തിൽ വ്യക്തമാക്കുന്നത് . കൂടാതെ ബീസ്റ്റ് എന്തുകൊണ്ട് കുവൈറ്റിൽ നിരോധിച്ചു എന്നതും ചൂണ്ടിക്കാട്ടി. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതിനാലാണ് ചിത്രം വിലക്കാൻ കാരണം.മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച ‘ബീസ്റ്റി’ൽ പൂജ ഹെഗ്ഡെയാണ് നായിക. 13 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയ്‌യുടെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തി പാൽ പാഴാക്കാനിടയുള്ളതിനാൽ ‘ബീസ്റ്റി’ന്റെ പ്രത്യേക പ്രദർശനം അനുവദിക്കരുതെന്ന് തമിഴ്‌നാട് മിൽക്ക് ഫെഡറേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.