നവരാത്രിക്ക് മുന്നോടിയായി ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിയ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻനടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര.
ഞാന്‍ ദക്ഷിണ ദല്‍ഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുള്‍ സ്റ്റോപ്പ്, മഹുവ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ നഗരസഭാ പരിധിയിലെ ഇറച്ചിക്കടകൾ നവരാത്രിയുടെ ഭാഗമായി അടച്ചിടണമെന്ന് നിർദേശിച്ചത്. ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളെ തുടർന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് ഇസ്ലാമിക രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. നവരാത്രി സമയത്ത് ഇറച്ചി കടകൾ കർശനമായി അടച്ചിടും. മാംസം വിൽക്കുന്നില്ലെങ്കിൽ ആളുകൾ അത് കഴിക്കില്ലെന്നും മേയർ പറഞ്ഞു.