കാരന്തൂർ മെഡിക്കൽ കോളേജ്റോഡിൽ പരേതനായ അഡ്വ:വിജയകുമാറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന മെഡിക്കൽകോളോജ് ഫാർമസീ ഡിപ്പാർട്ട്മെന്റ് ജീവനക്കാരി സലീനയുടെ വീട്ടിൽ ഇന്നലെ നടന്ന കവർച്ചയുടെ അന്വേഷണം പുരോഗമിക്കുന്നതായും സി സി ടീവി ഉൾപ്പെടെ പരിശോധിച്ച് പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
കൂടാതെ അടുത്തിടെ കവർച്ച കേസുകളിൽ പെട്ട് ജയിൽ മോചിതരായവരുടെ പേരും, അഡ്രസ്സും ഫോൺ നമ്പറും ശേഖരിച്ച് പ്രതിയെ വലയിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
കുന്ദമംഗലം പ്രദേശത്തുള്ളവർ വീട് പൂട്ടി യാത്രക്കും മറ്റും പോകുമ്പോൾ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറെ വിളിച്ച് പറയണമെന്ന് എസ് എച് ഒ യൂസഫ് അറിയിച്ചു.
ഫോൺ നമ്പർ;04952800256