കോവിഡ് പ്രതിരോധത്തില്‍ വീഴ്ചവരുത്തരുതെന്ന് കേന്ദ്ര മുന്നറിയിപ്പ്. പരിശോധന, സാമൂഹ്യാകലം, ചികിത്സ, വാക്സിനേഷന് എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷൻ്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. INSACOG നെറ്റ്വർക്കിലേക്ക് മതിയായ സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്ററുകൾ കൃത്യമായി നിരീക്ഷണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ചൈനയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ കോവിഡ്ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചൈന, ദക്ഷിണകൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. ചൈനയില്‍ ചൊവ്വാഴ്ച പ്രതിദിനരോഗികള്‍ 5000 കടന്നു. ബുധനാഴ്ച 3290 പേര്‍കൂടി രോഗബാധിതരായി. ഒമിക്രോണിന്റെ ഉപവകഭേദമാണ് മുഖ്യമായി പടരുന്നത്.സംസ്ഥാനം ആവശ്യമായ കൊവിഡ് അവബോധം സൃഷ്ടിക്കണം. ഫെയ്സ് മാസ്ക് ധരിക്കുക, എല്ലാ പൊതു ഇടങ്ങളിലും/കൂടിച്ചേരലുകളിലും ശാരീരിക അകലം പാലിക്കുക തുടങ്ങി ഉചിതമായ പെരുമാറ്റം പാലിക്കുന്നത് ഉറപ്പാക്കണം.