Entertainment News

ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ; അടുത്ത മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമും ഇന്ത്യയില്‍ നിന്നുമാകാമെന്നും നെറ്റ്ഫ്‌ളിക്‌സ്

നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച മിസ്റ്ററി, ക്രൈം, സസ്‌പെന്‍സ്, സര്‍വൈവല്‍, ത്രില്ലര്‍ ശ്രേണിയിലുള്ള സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് തുടങ്ങിയ സീരിസുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞേക്കാം എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ പ്രസ്താവനയാണ് ഇന്ത്യന്‍ സീരിസ് നിര്‍മാതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നത്.

വളരെ ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് നെറ്റ്ഫ്ലിക്സ് പ്രസ്താവിച്ചിരിക്കുന്നത്. കഥ പറച്ചിലിന്റെ സമ്പുഷ്ടമായ ഒരു പാരമ്പര്യം തന്നെ ഇന്ത്യയ്ക്കുണ്ട്. ഈ കഴിവുകള്‍ ഉടന്‍ അംഗീകരിക്കപ്പെടുമെന്നും അടുത്ത മണി ഹെയിസ്റ്റും സ്‌ക്വിഡ് ഗെയിമുമെല്ലാം ഇന്ത്യയില്‍ നിന്നുമാകാനിടയുണ്ടെന്നും ചീഫ് കണ്ടന്റ് ഓഫിസര്‍ പറഞ്ഞു. ഡല്‍ഹി ക്രൈം പോലുള്ള സീരീസുകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യന്‍ സംവിധായകരെ അഭിനന്ദിച്ചത്.

ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ഇത് പറഞ്ഞത്. ഡല്‍ഹി ക്രൈം പോലുള്ള സീരിസുകള്‍ക്ക് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കഥപറച്ചിലുകാരുടെ കഴിവിനുള്ള അംഗീകാരം തന്നെയാണെന്നും നെറ്റ്ഫ്ലിക്സ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഇന്റലിജന്റായ കഥകളെ നെറ്റ്ഫ്ലിക്സ് പ്രോത്സാഹിപ്പിക്കുമെന്നും ടെഡ് സറാണ്ടോസ് സൂചന നല്‍കി.

ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് വളരെ പതുക്കെ മാത്രമാണ് ജനപ്രീതിയാര്‍ജിക്കുന്നതെന്ന നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹാസ്റ്റിംഗിന്റെ പ്രസ്താവനയ്ക്ക് ടെഡ് സറാണ്ടോസ് വിശദീകരണം നല്‍കി. അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് പോലൊരു പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. ആളുകള്‍ ഈ പ്ലാറ്റ്ഫോമിനെ മനസിലാക്കി വരാനുള്ള സ്വാഭാവികമായ കാലതാമസം ഇന്ത്യയിലും ഉണ്ടായെന്നും ടെഡ് സറാണ്ടോസ് കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!