പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വന്‍വിജയം നേടിയതിന് പിന്നാലെ ഗുജറാത്തിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഗുജറാത്തില്‍ വോട്ട് വിഭജിക്കുന്നതിനാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം സഹായകരമാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ്മ പറഞ്ഞു.
പഞ്ചാബിനെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തരുത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്-ബിജെപി പോരാട്ടത്തിന്റെ അന്തരീക്ഷമാണുള്ളത്. ഓരോ സംസ്ഥാനത്തെയും അന്തരീക്ഷം വെവ്വേറെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും രഘു ശര്‍മ്മ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മാത്രമാണ് ആംആദ്മി പാര്‍ട്ടി വരുന്നത്. ഇവിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി വോട്ട് വിഭജിക്കുന്ന യന്ത്രമാണ്. സൂറത്ത് തന്നെ ഉദാഹരണം.കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചു. പിന്നീട് അവരെല്ലാം ബിജെപിയില്‍ ചേര്‍ന്നെന്നും രഘു ശര്‍മ്മ പറഞ്ഞു.