അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.കോൺഗ്രസ് പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. യഥാർത്ഥ ഫലം വരട്ടെയെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ചാണ് ഇന്നലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സർവേകൾ ഗോവയിൽ തൂക്കുസഭയാകുമെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്നലെ കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും തങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
അതേസമയം, എക്സിറ്റ് പോൾ പ്രവചനത്തേക്കാൾ സീറ്റ് ഉത്തരാഖണ്ഡിൽ ബിജെപിക്ക് (BJP) കിട്ടുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു. കഠിനാധ്വാനം ചെയ്തതിന് ജനം സർട്ടിഫിക്കേറ്റ് നൽകി കഴിഞ്ഞെന്നും ധാമി പറഞ്ഞു.