നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കെ ശരവണന്‍ കുംഭകോണം മേയറാകും.ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.20 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശരവണന്‍ കുംഭകോണം സിറ്റി കോണ്‍ഗ്രസ് മണ്ഡലം ഉപാധ്യക്ഷനാണ്. തെരഞ്ഞെടുപ്പിലെ കന്നിമത്സരത്തില്‍ വിജയിച്ചു. വാടകവീട്ടിലാണ് താമസം. സാധാരണക്കാരനായ എനിക്ക് മേയറായി അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ശരവണനും കുടുംബവും പ്രതികരിച്ചു.
അതേസമയം, ചെന്നൈയുടെ ആദ്യ വനിത ദളിത് മേയറായി ഡി.എം.കെയുടെ ആര്‍. പ്രിയ(28) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ള കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി പ്രിയ. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് ഇവര്‍.