തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. താരത്തിളക്കത്തിനിടയില്‍ നടിയ്ക്ക് ഒട്ടേറെ ട്രോളുകളും വരാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ചു നടന്ന ഒരു സംഭവമാണ് ഈയിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.ഒറ്റ നോട്ടത്തിൽ ഒരു കുഴപ്പവുമില്ലാത്ത ഈ വീഡിയോയിൽ അതിലൊരു കുറ്റമുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കയ്യിലാണ് ഉണ്ടായിരുന്നത്.ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ ഒരു ഹാന്‍ഡ് ബാഗ് പോലും പിടിക്കാന്‍ സാധിക്കില്ലേ എന്നും വിമർശകർ ചോദിക്കുന്നു. മറ്റുള്ളവരെക്കൊണ്ട് ഹാന്‍ഡ്ബാഗ് പിടിപ്പിക്കുന്നതും മറ്റും സിനിമാതാരങ്ങള്‍ക്കിടയില്‍ ഒരു ട്രന്‍ഡായി മാറിയിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുആരാണവള്‍, അവളുടെ ഹാന്‍ഡ്ബാഗ് ചുമക്കാന്‍ ഒരു സഹായിയുണ്ട്..മറ്റൊരാള്‍ പറയുന്നു.