ഹരിയാനയിൽ സോനിപത്തിലെ കുണ്ഡ്ലി വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം .കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
ഹരിയാന അഗ്നിശമന സേനയുടെ വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫാക്ടറി ഉടമ ഡൽഹി ഫയർ ഡിപ്പാർട്ട്മെന്റിനോട് സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറ് വാഹനങ്ങൾ കൂടി അയച്ചു. ഇതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കത്തിനശിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.