റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായും യുക്രെയ്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.യുക്രൈന് നഗരമായ ക്രമസ്റ്റോസിലും സ്ഫോടനമുണ്ടായി. ഡോണ്‍ബാസില്‍ പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന് നിര്‍ദേശം നല്കി.കീവിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ന് സൈന്യം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ഉണ്ടായതായും വന്‍സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു
യുക്രൈന് സൈന്യം ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന് മുന്നറിയിപ്പ് നല്കി.യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.