information News

അറിയിപ്പുകൾ

സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു

പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ 8 മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു. എല്ലാ തൊഴില്‍ ഉടമകളും കരാറുകാരും ജോലിസമയം പുനക്രമീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 2022 മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ അഴുക്ക് തുണികള്‍ അലക്കി ഉണക്കി വൃത്തിയാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 26 ഉച്ചക്ക് 1 മണി. അന്നേദിവസം 3 മണിക്ക് ടെണ്ടര്‍ തുറക്കും. ഫോൺ: 0496 2620241

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

കോഴിക്കോട് ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഫിസിയോതെറാപിസ്റ്റ്, പീഡിയാട്രിക് സ്റ്റാഫ് നേഴ്സ് തസ്തികകളിലേക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 3 വൈകുന്നേരം 5 മണിക്ക് മുമ്പ് https://bit.ly/3sbWirq (ഫിസിയോതെറാപിസ്റ്റ്), https://bit.ly/3t0THzL (പീഡിയാട്രിക് സ്റ്റാഫ് നേഴ്സ്) എന്നീ ലിങ്കുകള്‍ വഴി അപേക്ഷിക്കാം. വെബ്സൈറ്റ്: www.arogyakeralam.gov.in ഫോണ്‍: 0495 2374990

ക്വട്ടേഷന്‍

കാരപ്പറമ്പ് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 14 രാവിലെ 11.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0495 2371989

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചാത്തമംഗലം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്സ്/ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ വിഷയത്തില്‍ ബിരുദം/ ഡിപ്ലോമയും ഡി.ജി.ഇ.ടി. സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ പ്രവൃത്തിപരിചയവും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി 25 രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0495 2988988

25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു
*സംസ്ഥാന തല ഉദ്ഘാടനം 26 ന് മുഖ്യമന്ത്രി നിർവഹിക്കും
സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ആരംഭിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും ഫെബ്രു. 26 വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി അഡ്വ.ആന്റണിരാജു ആദ്യ വില്പന നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡോ. ശശി തരൂർ എം.പി, മേയർ എസ്. ആര്യാ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡെ. മേയർ പി.കെ.രാജു, കെ.എസ്.ആർ.ടി.സി ചെയർമാൻ ഡോ.ബിജു പ്രഭാകർ, കൗൺസിലർ സി.ഹരികുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി സ്വാഗതവും ജനറൽ മാനേജർ ടി.പി.സലീം കുമാർ നന്ദിയും പറയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സപ്ലൈകോ വില്പനശാലകളുടെ ഉദ്ഘാടനമാണ് നടക്കുക. മന്ത്രിമാർ, അതതു ജില്ലകളിലെ എം.പിമാർ, എം.എൽ. എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സന്നിഹിതരാകും.

റിസോഴ്‌സ് പേഴ്‌സൺമാർക്കു പരിശീലനം
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള റിസോർസ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി മാർച്ചിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയും എനർജി/എൻവയോൺമെന്റ് വിഷയങ്ങളിൽ താല്പര്യവും ഉള്ളവർക്ക് പങ്കെടുക്കാം. മുൻകാലങ്ങളിൽ ഇ.എം.സി യുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഇ.എം.സി യുടെ റിസോർസ് പേഴ്‌സൺ ആയി അംഗീകരിച്ചുള്ള ഐഡന്റിറ്റി കാർഡും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത/സ്‌റ്റൈപ്പൻഡ് ലഭിക്കും. പരിശീലന പരിപാടിക്ക് ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് www.cedindia.org, www.keralaenergy.gov.in, www.emcurjakiran.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 28 നു മുമ്പ് റജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 7736042377

കേരള – ഹിമാചൽ വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പരിപാടി സംഘടിപ്പിച്ചു
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഓൺലൈൻ കൾച്ചറൽ ട്വിന്നിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുകയും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടി നടപ്പാക്കുന്നത്. 2020 ഒക്ടോബറിലും കേരളവും ഹിമാചലുമായി ട്വിന്നിങ് പരിപാടി നടത്തിയിരുന്നു.
സമഗ്ര ശിക്ഷ കേരളയുടെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, സമഗ്ര ശിക്ഷ കേരള പ്രൊജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, സമഗ്രശിക്ഷ ഹിമാചൽപ്രദേശ് പ്രൊജക്ട് ഡയറക്ടർ ഡോ. വീരേന്ദർ ശർമ, ഏക് ഭാരത് ശ്രഷ്ഠ് ഭാരത് കേരളയുടെ പ്രൊജക്ട് ഡയറക്ടർ പ്രീതി എം. കുമാർ, ഹിമാചൽപ്രദേശിലെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് നോഡൽ ഓഫിസർ രേണു ബാല തുടങ്ങിയവർ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്‌സ് പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അപേക്ഷ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കാണ് യൂണിറ്റ് അനുവദിക്കുന്നത്. വിദ്യാലയങ്ങളിലെ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, കമ്പ്യൂട്ടർ ലാബിന്റെ തൽസ്ഥിതി, സ്‌കൂൾ വിക്കി പേജിന്റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും രജിസ്‌ട്രേഷൻ നൽകുന്നത്. താല്പര്യമുള്ള വിദ്യാലയങ്ങൾ kite.kerala.gov.in ലെ Little KITEs എന്ന ലിങ്ക് വഴി ‘സമ്പൂർണ’ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫെബ്രുവരി 28 നകം അപേക്ഷ സമർപ്പിക്കണം.
നിലവിൽ ലിറ്റിൽ കൈറ്റ്‌സ് രജിസ്‌ട്രേഷൻ ഉളള വിദ്യാലയങ്ങൾ അവരുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ നിശ്ചിത തീയതിക്കകം പുതുക്കണം. രജിസ്‌ട്രേഷൻ ലഭിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ മാർച്ച് 3 ന് പ്രസിദ്ധീകരിക്കും. അംഗമാകാൻ താത്പര്യമുളള വിദ്യാർത്ഥികൾ കൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിൽ എഴുതി തയ്യാറാക്കിയ അപേക്ഷ മാർച്ച് 7 നകം ക്ലാസ് ടീച്ചർ മുഖേന പ്രഥമാധ്യാപകർക്ക് നൽകണം. മാർച്ച് മൂന്നാം വാരം നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ബാച്ചിന് അംഗത്വം ലഭിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കുൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു

2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. ‘എന്റെ ഭാവിയാണ് എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, പരസ്യ വാചകം ഇനങ്ങളിലായി മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.

മത്സരപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ സൃഷ്ടികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങള്‍ സഹിതം മാര്‍ച്ച് 15ന് മുമ്പായി votercontest@eci.gov.in -ലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം, താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവിടങ്ങളില്‍നിന്നും അറിയാവുന്നതാണ്. വെബ്സൈറ്റ്: https://voterawarenesscontest.in/

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്ര വെച്ച കവറില്‍ ഫെബ്രുവരി 28 രാവിലെ 11 മണിവരെ സ്വീകരിക്കും. വിലാസം: സെക്രട്ടറി, നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട് – 673010
ഫോണ്‍: 0495 2376514

ക്വട്ടേഷന്‍

ചേവായൂരുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2017 ജനുവരി 1നോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷനുള്ള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള 1400 സി.സിക്ക് മുകളിലുള്ള 7 സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി – മാര്‍ച്ച് 5 ഉച്ചകഴിഞ്ഞ് 3 മണിവരെ. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2992620, 9447905294, 8129166086 ഇ-മെയില്‍: eekkdwyd.pmu@krfb.org

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!