information News

അറിയിപ്പുകൾ

പട്ടികജാതി – പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള

തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവാകേന്ദ്രം പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവ്, മെഡിക്കല്‍ കോഡിങ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍, ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ. ഇന്റേണ്‍സ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ തസ്തികകളിളിലാണ് ഒഴിവുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളുണ്ട്. പ്രായപരിധി 30 വയസ്. മാര്‍ച്ച് 3ന് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തും. ഡിഗ്രിയോ അതിനുമുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27നകം https://bit.ly/3uUy5I6 വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2332113, 8304009409

സ്പോട്ട് അഡ്മിഷന്‍

2021-23 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയം – മെറിറ്റ് – വിഭാഗം സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 19ന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രജിസ്ട്രേഷന്‍ 10 മണി മുതല്‍ 10.30 വരെ. വിവരങ്ങള്‍ക്ക്: www.kozhikodedde.in ഫോണ്‍: 0495 2722297 ഇ-മെയില്‍: ddekkd.dge@kerala.gov.in

: പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിയായ നെവില്‍ നോബിള്‍ ഒന്നാം സമ്മാനം നേടി. കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജിലെ അര്‍ഷാദ് ഖാന്‍ രണ്ടും കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ നൂമാന്‍ ഷിബിലി മൂന്നും

കാവ്യകേളി പരിശീലനം
കവിതാപരിചയം, ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ കാവ്യകേളി പരിശീലനം ആരംഭിക്കുന്നു. പ്രഗത്ഭരായ ഗുരുക്കൻമാർ നയിക്കുന്ന ക്ലാസ് ഓൺലൈൻ ആയിട്ടാണ് നടത്തുന്നത്. 10 വയസ്സിനും 25 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗ്ഗമോ (വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, തിരുവനന്തപുരം-3) directormpcc@gmail.com എന്ന ഇ-മെയിലിലോ ഫെബ്രുവരി 25ന് മുൻപ് ലഭിക്കണം. സൗജന്യമായിട്ടാണ് ക്ലാസ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2311842.

പുനര്‍ലേലം

കോഴിക്കോട് റോഡ്‌സ് സെക്ഷനിലെ കുന്ദമംഗലത്തിന് കീഴിലുള്ള ചാത്തമംഗലം-വേങ്ങേരിമഠം-പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ചുവന്ന മണ്ണിന്റെ പുനര്‍ലേലം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04952724727

പി.എസ്.സി. അറിയിപ്പുകള്‍

കോഴിക്കോട് ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം കാറ്റഗറി നമ്പര്‍: 516 / 2019 തസ്തികയ്ക്കായി 10.8.2021 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയ്ക്ക് 8.2.2022 ന് കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എല്‍.ഡി.വി – എസ്.സി എസ്.ടി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് – കാറ്റഗറി നമ്പര്‍ 074 /2020 ) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 18.01.2022ന് നിലവില്‍വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വനിതാകമ്മീഷന്‍ മെഗാ അദാലത്ത്

കേരള വനിതാ കമ്മീഷന്‍ ഫെബ്രുവരി 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് നടത്തും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!