കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഉമ്മുക്കുൽസു, ഷംസുദീൻ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഭിത്തി തുരന്നാണ് ചാടിപ്പോയത്. വെള്ളം നനച്ച് കുതിർത്തശേഷം പ്ലേറ്റ് വെച്ച് ഭിത്തി തുരക്കുകയായിരുന്നു. ഇരുവരെയും അടുത്തിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.
നാല് സുരക്ഷാ ജീവനക്കാർ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികളുടെ എണ്ണമാവട്ടെ 469 ഉം. സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.