information News

അറിയിപ്പുകൾ

കോവിഡ് പ്രതിരോധ ജീവനക്കാരെ ആവശ്യമുണ്ട്

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. എംബിബിഎസ് വിത്ത് ടിസിഎംസി / ജിഎൻഎം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 31ന് രാവിലെ ഒൻമ്പത് മണി മുതൽ പത്തര വരെ മലാപ്പറമ്പിലുള്ള ആരോഗ്യകൂടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മോഡൽ റഡിഡൻഷ്യൽ സ്കൂൾ പ്രവേശനം

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2022 – 23 വർഷം 5, 6 ക്ലാസുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ 4,5 ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. പ്രാക്തന ഗോത്ര വർഗക്കാർക്ക് വാർഷിക വരുമാന പരിധിയും പ്രവേശന പരീക്ഷയും ഇല്ല. പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഇടുക്കിയിലെ പൈനാവ്, വയനാട്ടിലെ പൂക്കോട്, പാലക്കാട്ടിലെ അട്ടപ്പാടി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ ആറാം ക്ലാസിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. പൂർണമായും പൂരിപ്പിച്ച അപേക്ഷകൾ ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിലോ താമരശേരി മിനി സ്‌റ്റേഷനിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി 28 ന് വൈകുംന്നേരം 5 മണിക്കകം സമർപ്പിക്കണം. ബന്ധപ്പെടേണ്ട നമ്പർ 9496703 70 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കോടഞ്ചേരി) , 9947530309 (ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പേരാമ്പ്ര ) , 0495 2376364 (ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ , കോഴിക്കോട് ) .

സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

ബിരുദധാരികള്‍ക്കായി പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ 100 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് (ബി.ടെക്, ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ മുതലായവ) മുന്‍ഗണന.
താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 5 മണിക്ക് മുന്‍മ്പായി 0496-2615500 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ തൊഴിലവസരം

സംസ്ഥാന സര്‍ക്കാര്‍ സിഎസ്എല്‍ടിസിയായി ഏറ്റെടുത്ത ഫറോക്ക് ഇഎസ്ഐ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. ജനുവരി 31 ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടികാഴ്ച്ച നടത്തും. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. പ്രായപരിധി 18 നും 36 നുമിടയിൽ . കൊവിഡ് ബ്രിഗേഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത : മെഡിക്കല്‍ഓഫീസര്‍ ( എം ബി ബി എസ് , ടി സി എം സി രജിസ്‌ട്രേഷന്‍) , സ്റ്റാഫ് നഴ്‌സ് (ബി എസ് സി / ജി എന്‍ എം ) , മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് (എസ് എസ് എല്‍ സി , കമ്പ്യൂട്ടര്‍ , ഓക്‌സിജന്‍ പ്ലാന്റ് പരിചയം അഭികാമ്യം) , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ഡിഗ്രി / ഡി സി എ) . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2483245 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഓണ്‍ലൈന്‍ കൗണ്‍സിലിംഗും പരിശീലനവും

സംസാരിക്കുന്നതിനും നടക്കുന്നതിനും താമസം നേരിടുന്ന രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മറ്റ് ബുദ്ധി വികാസ വളര്‍ച്ചാ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സഫലം പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ കൗണ്‍സിലിംഗും പരിശീലനവും നല്‍കുന്നു. താല്‍പര്യമുള്ള രക്ഷിതാക്കള്‍ 9847792924 എന്ന വാട്ട്‌സപ്പ് നമ്പറില്‍ ബന്ധപ്പെടുക.

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് II ( കാറ്റഗറി നമ്പര്‍ : 215/14) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി 14ന് നിലവില്‍ വന്ന 131/2018 നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2021 2021 ആഗസ്റ്റ് അഞ്ചിന് പൂര്‍വ്വാഹ്നം റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് II (എച്ച് ഡി വി, കാറ്റഗറി നമ്പര്‍ 218/15) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2018 ഡിസംബർ മൂന്നിന് നിലവില്‍ വന്ന 853/18/DOD നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2021 ഡിസംബർ രണ്ടിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2021 ഡിസംബർ മൂന്നിന് പൂര്‍വ്വാഹ്നം റദ്ദാക്കിയതായി പി. എസ് .സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പാരമ്പര്യേത ട്രസ്റ്റി നിയമനം

കോഴിക്കോട് താലൂക്കിലെ പഴഞ്ചണ്ണൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേത ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 16ന് വൈകുംന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ഡി ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 0495-2374547 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പിയുകെസി റോഡ്, മലയോര ഹൈവേ തൊട്ടില്‍പ്പാലം തലയാട് റോഡ്, പരപ്പന്‍പൊയില്‍ കാരക്കുന്നത്ത് റോഡ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ക്ക് കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി. അന്നേ ദിവസം നാലു മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് 0495- 2992620 എന്ന നമ്പറില്‍ ബന്ധപ്പെടുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!