കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന ചിത്രമാണ് ‘മഹാൻ’.വിക്രമിന്റെ മകൻ ധ്രുവും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിലെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ‘മഹാൻ’ ചിത്രത്തിന്റെ സിമ്രാന്റെയടക്കമുള്ളവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
‘നാച്ചി’ എന്ന കഥാപാത്രമായിട്ടാണ് സിമ്രാൻ ‘മഹാനി’ല്‍ അഭിനയിക്കുന്നത്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന.
വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും ‘മഹാനു’ണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’ലൂടെയാണ്. ‘ദാദ’ എന്ന കഥാപാത്രമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്. ‘മഹാൻ’ എന്ന ചിത്രം ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീം ചെയ്യുക.