മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയന്‍ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹവാഹവായ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.
പോസ്റ്റര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിമിഷ പുറത്തുവിട്ടിട്ടുണ്ട്.
മഹേഷ് തിലേകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
HAWAHAWAI❤️ pic.twitter.com/uhGsNE6nQY
— Nimisha Sajayan (@NimishaSajayan) January 27, 2022
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും മഹേഷ് തിലേകറാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ സിനിമയുടെ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.
പങ്കജ് പദ്ഘാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ആശാ ഭോസ്ലെ ആണ്.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാലിക് ആണ് നിമിഷയുടെ അവസാനം റിലീസ് ചെയ്ത ചിത്രം.