പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി
പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുൽപറമ്പിൽ ആലിക്കുട്ടിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും പ്രമാണ കൈമാറ്റവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഡ്വ : പി കെ ഫിറോസ് മുഖ്യാധിതി ആയിരുന്നു. മഹല്ല് പ്രസിഡന്റ് ഇ.കെ ഹസഹാജി അധ്യക്ഷം വഹിച്ചു. റിലീഫ് കമ്മിറ്റി സെക്രട്ടറി കെ.പി മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ.സുഹറബി, കെ.മൂസമൗലവി, ഖാലിദ് കിളിമുണ്ട, പൊതാത്ത് മുഹമ്മദ് ഹാജി, അരിയിൽ മൊയ്‌ദീൻ ഹാജി, സി. അബ്ദുൽ ഗഫൂർ, മഹല്ല് ഖത്തീബ് ത്വൽഹത് ബാഖവി, സി.വി ഉസ്മാൻഹാജി, പി എം പി മുഹമ്മദ് ഹാജി, സിവി സി മജീദ് ഹാജി, കെ.ടി മുഹമ്മദ്,പോറ്റോൽ മൊയ്‌ദീൻ, അസ്സയ്നർ മാസ്റ്റർ, എം.സക്കീർ, ഹബീബ് റഹ്മാൻ, എം. ഷുക്കൂർ, ആർ വി ജാഫർ സംസാരിച്ചു.
പി.മൊയ്‌ദീൻ കുട്ടി ഹാജി നന്ദിയും പറഞ്ഞു.