രാജ്യത്ത് 3,06,064 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ടിപിആര്‍.നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേര് രോഗമുക്തി നേടി. 439 മരണവും സ്ഥിരീകരിച്ചു. അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 93.07 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തിൽനിന്ന് ഉയർന്ന് 20.75 ശതമാനത്തിലെത്തി. 17.03 ശതമാനമാണു പ്രതിവാര പോസ്റ്റിവിറ്റി നിരക്ക്. 162.26 കോടി ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 50,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,842 പേര് പുതുതായി രോഗമുക്തി നേടിയപ്പോള്‍ 19 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.