അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്.ബി.ജെ.പിയ്ക്ക് നന്ദി പറയുന്നുവെന്നും എസ്.പിയുടെ ആദര്‍ശങ്ങള്‍ അവര്‍ ബി.ജെ.പിക്ക് പകര്‍ന്നുനല്‍കട്ടെയെന്നും അഖിലേഷ് പറഞ്ഞു.”ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുന്നു എന്നതില്‍ അവരോട് നന്ദി പറയേണ്ടതുണ്ട് എന്നും അഖിലേഷ് പരിഹസിച്ചു.ഞങ്ങളുടെ പ്രത്യശാസ്ത്രം അവിടെ ബി.ജെ.പി എത്തിച്ചേരുമെന്നും അങ്ങനെ അവിടെ ജനാധിപത്യമുണ്ടാകുമെന്നും എനിക്ക് ഉറപ്പാണ്,” പരിഹാസസ്വരത്തില്‍ അഖിലേഷ് പ്രതികരിച്ചു.
എസ്.പി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പിതാവ് മുലായം സിംഗ് യാദവ്, അപര്‍ണ യാദവുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അഖിലേഷ് പറഞ്ഞു. അഖിലേഷ് യാദവിന്റെ അര്‍ദ്ധസഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്.യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അപർണ ബിജെപി അംഗത്വം സ്വീകരിച്ചത്. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അവർ ബിജെപിയിൽ ചേർന്നത്. തനിക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും, രാജ്യമാണ് തനിക്ക് മുഖ്യമെന്നും അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞു.