സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഭീഷ്മപർവ്വത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിനെ പറ്റിയാണ് . പോസ്റ്റർ റിലീസായത്തിന്പിന്നാലെ പോസ്റ്ററിൽ ഉള്ളത് വിനീത് ശീനിവാസൻ അല്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ എത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും വന്നു.
ഇപ്പോഴിതാ പോസ്റ്ററിൽ ഉള്ളത് താൻ അല്ല എന്ന് അറിയിച്ചുകൊണ്ട് വിനീത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്
‘സത്യമായിട്ടും ഇത് ഞാനല്ല ! ഇത് ഷെബിൻ ബെൻസൺ. അമൽ ഏട്ടന് എല്ലാ ആശംസകളും’ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് ഫേസ്ബുക്കിൽ കുറിച്ചു
. ഷെബിൻ ബെൻസണാണ് ചിത്രത്തിൽ ഏബിളിനെ അവതരിപ്പിക്കുന്നത്.
ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഭീഷ്മപർവം ഫെബ്രുവരി 24നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ വമ്പൻ താരനിരയാണ് മമ്മൂട്ടിയെ കൂടാതെ അണിനിരക്കുന്നത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.