ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ പാമ്പ് കടിച്ചു.വിഷമില്ലാത്ത പാമ്പാണ് കടിച്ചത് മഹാരാഷ്ട്രയിലെ പാൻവെലിലെ തന്റെ ഫാം ഹൗസിൽ വെച്ചാണ് നടന് പാമ്പ് കടിയേറ്റത്.നിലവിൽ നടൻ വീട്ടിൽ വിശ്രമത്തിലാണ് ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം.പാമ്പ് കടിയേറ്റ ഉടൻ മുംബൈയിലെ കോമതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഫാമിലെ പ്രധാന സിറ്റിംഗിന് പുറത്തുള്ള പൂന്തോട്ടത്തിൽ വെച്ചാണ് നടനെ പാമ്പ് കടിച്ചത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെയാണ് സൽമാൻ ഖാന് കടിയേറ്റത്. ആറു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ നടനെ ഡിസ്ചാർജ് ചെയ്തു.