രാജ്യത്ത് 15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ 2022 ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനുവരി 10ന് ആരംഭിക്കും. 60 വയസിന് മുകളിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.