ചെത്തുകടവിൽ കുന്ദമംഗലം പഞ്ചായത്തിനെയും ചാത്തമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്‌ദുറഹ്മാന്റെ സ്മാരക പാലത്തിൽ അദ്ദേഹത്തിന്റെ പേരില്ലാതെ പൊതുമരാമത്ത് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്‌ലാൽ.
മലബാറിലെ സ്വാതന്ത്ര്യ സമര മുന്നണി പോരാളിയും കെ പി സി സി അധ്യക്ഷനുമായിരുന്ന മുഹമ്മദ് അബ്‌ദുറഹ്മാന്റെ അവസാന യാത്രയുടെ സമരണയിലാണ് 1963 ൽ ഉദ്ഘാടനം ചെയ്ത പാലത്തിന് അദ്ദേഹത്തിന്റെ പേരിട്ടത്.