മഹേഷ് നാരായണന് തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്ലര് ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പങ്കുവെച്ച് എ.ആര്.റഹ്മാന്. ചിത്രത്തിന് എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്ലര് പുറത്തിറങ്ങുന്നത്.
മഹേഷ് നാരായണന് തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്. വി.കെ പ്രകാശ്, മഹേഷ് നാരായണന് തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സജിമോന്‍.