ഭർത്താവിന്‍റെ വിലാസത്തോടെ തന്നെ വിശേഷിപ്പിച്ച മാധ്യമത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് പ്രിയങ്ക പോസ്റ്റ് പങ്കുവച്ചത്. സ്വന്തം മേഖലയിൽ ഇത്രയും പ്രശസ്തി നേടിയ തന്നെ ‘നിക് ജോനാസിന്റെ ഭാര്യ’ എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയാണ് താരത്തിന്‍റെ ഈ പോസ്റ്റ്. വാർത്തയുടെ സ്ക്രീൻഷോട്ട് ഉള്‍പ്പടെ പങ്കുവച്ചാണ് ശക്തമായ വരികളിലൂടെ പ്രിയങ്ക പ്രതികരിച്ചത്. എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നത് വളരെ രസകരമായി തോന്നുന്നു- എന്നാണ് പ്രിയങ്ക കുറിച്ചത്.
എങ്ങനെയാണ് ഇപ്പോഴും ഇതൊരു സ്ത്രീക്ക് സംഭവിക്കുന്നത് എന്ന് ദയവായി വിശദാമാക്കൂ.. എന്റെ ബയോയിൽ ഐഎംഡിബിയുടെ(സിനിമ, ടെലിവിഷൻ സീരീസ്, വീഡിയോ ഗെയിം തുടങ്ങിയവയുടെ ഡേറ്റ നൽകുന്നയിടം) ലിങ്ക് വെക്കണോ എന്നും പ്രിയങ്ക ചോദിക്കുന്നു.