പന്തീർപാടത്തെ മുസ്ലിംലീഗ് നേതാവും കലാലീഗ് ജില്ലാ ട്രഷറർ കൂടിയായ വിടപറഞ്ഞു പോയ കെടി ഖദീമിന്റെ സ്മരണാർത്ഥം പന്തീർപാടത്തെ സംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലയിൽ സേവന പ്രവർത്തനം നടത്തുന്നതിന് വേണ്ടി രൂപീകരിച്ച കെടി ഖദീം ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾനിർവ്വഹിച്ചു.വളരെ ചുരുങ്ങിയ കാലത്തെ ജീവിതത്തിന്നിടയിൽ സമൂഹത്തിന്റെ സമസ്ത മേഖലകളിലും തന്റെതായ വ്യക്തി മുദ്ര ചാർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു കെ ടി ഖദീമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങൾ പറഞ്ഞു.
രക്ഷാധികാരി യുസി രാമൻ എക്സ് എം.എൽഎ അധ്യക്ഷത വഹിച്ചു,ഖാലിദ് കിളിമുണ്ട,ടിപി എം ബഷീർ,എം ധനേഷ്ലാൽ,അരിയിൽ മൊയ്തീൻ ഹാജി,ഒ ഉസ്സയിൻ ,സിപി ശിഹാബ്,ഒ സലീം,നസീഫ് കൊടുവള്ളി,മുജീബ് ആവിലോറ,ഐ മുഹമ്മദ്കോയ,കെകെ മുഹമ്മദ്,കെകെസി നൗഷാദ്,ടിപി ജുനൈദ്,കെകെ ഷമീൽ,
ഷംസു കല്ലുരാവി ,പി മൊയ്തീൻ,ഫാത്തിമ ജസ്ലി,പി.ഹാഷിം .അഷറഫ് കെ കെ .സിപി ശിഹാദ്കെ.കെ ഫവാസ് , ഡോ.തൽഹത്ത് , മഹ്ഷൂഖ് ഖദീം,എന്നിവർ പ്രസംഗിച്ചു. കെ ഷമീം നന്ദി പറഞ്ഞു