മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ പ്രതി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി.ആര്യൻ എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ലെന്നാണ് ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻസിബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എൻഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.
തുടർന്നാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. എന്നാൽ എൻസിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.