ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഡിസംബർ നാലിന് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചതിന്റെ ഓർമകായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്.
ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത്
1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര് ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു . പാകിസ്ഥാന്റെ പടക്കപ്പലായ പിഎൻഎസ് ഖൈബാറും പിഎൻഎസ് മുഹാഫിസും ഉൾപ്പെടെയുള്ള കപ്പലുകൾ അന്ന് ഇന്ത്യൻ നാവികസേന മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്ഥാൻ നാവികസൈനികരെ വധിച്ചു. 13 ദിവസം നീണ്ടുനിന്ന 1971ലെ യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് . ആ ആക്രമണം പാകിസ്ഥാന് ഏൽപിച്ച ആഘാതംവളരെ വലുതായിരുന്നു. മേഖലയിലെ യുദ്ധത്തിൽ അന്നാദ്യമായിട്ടായിരുന്നു കപ്പൽ വേധ മിസൈലുകൾ ഉപയോഗിച്ചത്.
ഇന്ത്യൻ നാവികസേന ഇന്ന് ലോകത്തെത്തന്നെ ഏറ്റവും മികച്ച നാവികസേനകളിലൊന്നാണ്. അത്യാധുനിക കപ്പലുകളും എയർക്രാഫ്റ്റുകളും നാവികസേനയുടെ ശേഖരത്തിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉൾപ്പടെയുള്ള മേഖലകളിൽ ഇന്ത്യൻ നാവികസേന കൈവരിച്ച വളർച്ച അത്ഭുതകരമാണ്. എത്രയോ ചെറുരാജ്യങ്ങൾക്ക് ഇന്ത്യൻ നാവികസേന സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നുണ്ട് . നൂറ്റമ്പതോളം കപ്പലുകളും സബ് മറൈനുകളും മുന്നൂറോളം എയർക്രാഫ്റ്റുകളും നാവികസേനയ്ക്ക് സ്വന്തമായുണ്ട്. എഴുപതിനായിരത്തോളം സ്ഥിരം ഉദ്യോഗസ്ഥരും അമ്പത്തയ്യായിരത്തോളം റിസർവ് ഉദ്യോഗസ്ഥരുമാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.