മുബൈ ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ആര്യൻ ഖാനെ കൂടാതെ അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല.
മൂവരും ഒരേ കപ്പലിൽ യാത്ര ചെയ്തുവെന്നത് കൊണ്ട് മാത്രം ഇവർ കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് കരുതാൻ സാധിക്കില്ലെന്നും എൻ സി ബി ഹാജരാക്കിയ വാട്‌സാപ്പ് ചാറ്റുകളിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി എന്ന് പറയപ്പെടുന്ന പ്രതികളുടെ കുറ്റസമ്മത മൊഴിയെ എൻ സി ബിക്ക് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ആര്യന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു എൻ സി ബി വാദം. എങ്കിലും അത് കോടതിയിൽ തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചോ എന്ന പരിശോധനയും നടത്തിയിരുന്നില്ല.
കഴിഞ്ഞ മാസം 28നാണ് ബോംബെ ഹൈക്കോടതി അര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചത്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.