വിവാദങ്ങളിൽ പ്രതികരിച്ച് പ്രിയദർശൻ.ദുൽഖർ സൽമാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് പ്രിയദർശന്റെ പ്രതികരണം.
നെറ്റ്ഫ്ലിക്സില്‍ നിന്ന് സിനിമ തിരിച്ച് വാങ്ങി തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു എന്ന ചിലരുടെ അവകാശ വാദം തെറ്റാണെന്ന് സംവിധായകന് പ്രിയദര്ശന് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിനെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശം എന്ന് സോഷ്യല്‍ മീഡിയയില്‍ വാദം ഉണ്ടായിരുന്നു. തിയറ്റര്‍ ഒടിടി റിലീസ് വിവാദത്തില്‍ പൊതുവായി പറഞ്ഞതാണ് ഇതെന്നും കുറുപ്പ് സിനിമയെയോ ദുല്ഖറിനെയോ അല്ല ഉദ്ദേശിച്ചത് എന്നും പ്രിയദര്ശന് ട്വീറ്റ് ചെയ്തു.
‘കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്ളിക്സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ, നടനെയോ പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന’, എന്നായിരുന്നു പ്രിയദര്ശന് ട്വീറ്റ് ചെയ്തത്. ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് ഒന്നും തന്നെ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ട്വീറ്റിന് താഴെ പ്രിയദര്ശന് കുറിച്ചു.
‘ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങള്‍, എന്റെ വാക്ക് വാക്കുകള്‍ വളച്ചൊടിച്ചതായി കാണുന്നു’, പ്രിയദര്ശന് കുറിച്ചു.
The statement I made during yesterday's channel discussion was strictly centered around a general opinion on Netflix and theatre-releases, with no specific reference to any film or actor in particular.
— priyadarshan (@priyadarshandir) November 6, 2021

