രാജ്യത്ത് 13,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,62,661 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 242 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
ഇന്നലെ മാത്രം 14,021 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,35,97,339 ആയി. 98.19 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്തെ കോവിഡ് വാക്സിനേഷൻ 103.53 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 107.81 കോടി ഡോസ് വാക്സിൻ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വിതരണം ചെയ്തതായി മന്ത്രാലയം പറഞ്ഞു.