ജമ്മു കശ്മീരിൽ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ എൻ ഐ എ അന്വേഷണം. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം 11 സാധാരണക്കാർ കൊല്ലപ്പെട്ട കേസുകളാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. രണ്ടാഴ്ചക്കിടെയാണ് ജമ്മുകശ്മീരിൽ പതിനൊന്നോളം സാധാരണക്കാർ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനാകുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.പാകിസ്ഥാൻ കമാൻഡോകളുടെ സഹായം ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും വൻ ആയുധശേഖരവുമായാണ് ഇവർ കാടിനുള്ളിൽ തങ്ങുന്നത് എന്നാണ് അനുമാനം. കരസേനാ മേധാവി എംഎം നരവനെ ഇന്ന് ജമ്മു സന്ദർശിക്കും. അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന കരസേന മേധാവി സുരക്ഷാ വിലയിരുത്തലും നടത്തും.രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.