Entertainment News

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്.

ലൂസിഫര്‍ തെലുങ്കിലെ 'ബോബി' ബിജു മേനോന്‍ | Biju Menon to play villain in  Lucifer Telugu Remake God Father Movie Chiranjeevi Film

ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്.

കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്‍.ബി ചൗധരി, എന്‍.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു. ചിത്രത്തില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന്‍ ആണ്.

Godfather first look: Chiranjeevi-starrer looks exciting, watch motion  poster | Entertainment News,The Indian Express

ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മെഗാസ്റ്റാറിന്റെ അക്ഷരങ്ങള്‍ ഗോഡ്ഫാദര്‍ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷന്‍ പോസ്റ്റര്‍ ഏറെ രസകരമാണ്. തലക്കെട്ടിനെ ന്യായീകരിക്കുന്ന ചെസ്സ് നാണയത്തിന്റെ രൂപത്തില്‍ ചിരഞ്ജീവിയുടെ നിഴല്‍ എങ്ങനെ രൂപപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

പോസ്റ്ററില്‍ ചിരഞ്ജീവി തീവ്രമായ രൂപത്തില്‍ തൊപ്പി ധരിക്കുകയും കയ്യില്‍ തോക്കുമായി നില്‍ക്കുകയും ചെയ്യുന്നു. പോസ്റ്ററിലും മോഷന്‍ പോസ്റ്ററിലും നമ്മള്‍ കാണുന്നത് പോലെ, മെഗാസ്റ്റാര്‍ തന്റെ കരിയറില്‍ തന്നെ ഒരു പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷന്‍ നാടകമായി കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

എസ്.എസ് തമന്‍ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകന്‍ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെല്‍വരാജന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വക്കാട അപ്പറാവു, പി.ആര്‍.ഒ- വംശി-ശേഖര്‍, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്. ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!