സമൂഹ മാധ്യമങ്ങളിൽ ഇബുള്ളറ്റ്ജെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുംഉള്ള നിരവധി പ്രതികരണങ്ങള്‍ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സഹായത്തിനായി വിളിച്ച ഇബുള്‍ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയി ഇരിക്കുന്നത് .പെരുമ്പാവൂരില്‍ നിന്നുള്ള കുറച്ചു പേരാണ് പ്രശ്നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. എന്താണ് വിഷയമെന്ന് സുരേഷ് ഗോപിയ്ക്ക് തുടക്കത്തില്‍ മനസ്സിലായില്ല. ഇ ബുള്‍ജെറ്റോ? എന്ന് സുരേഷ് ഗോപി ചോദിച്ചു.
വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും, സര് ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് താരം മറുപടി കൊടുത്തത്.മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു.അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാന്‍ ചാണകമല്ലേ എന്നായിരുന്നു താരം മറുപടി കൊടുത്തത്.ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ’ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇ ബുള്‍ ജെറ്റ് സഹോദരന്മാര് എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്.ടി.ഒ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ യൂസേഴ്സ് രംഗത്തെത്തിയിരുന്നു. വാഹനം മോഡിഫിക്കേഷന് ചെയ്തതിന്റേ പേരില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്ക്ക് നേരെ ചെയ്ത് കൂട്ടിയത് തിരികെ കിട്ടും എന്നാണ് ഭീഷണി.
‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയിരിക്കുന്നത്.
ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്.ടി.ഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്.ടി.ഒ മാധ്യമങ്ങളോട് പറഞ്ഞു.