മടവൂർ : കേരള വിദ്യഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച് മികച്ച വിജയം കൈവരിച്ച സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ പത്താം വാർഷിക വാരാഘോഷത്തോടനുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ് ഐ പി എസ് നിർവഹിച്ചു.
തുടർന്ന് സ്റ്റുഡന്റ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരേഡ് ജില്ലാ പോലീസ് മേധാവി അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾക്ക് മാതൃകയാണ് എസ് പി സിയെന്നും കുട്ടികൾ മാതാപിതാക്കളോടും ഗുരുക്കന്മാരോടും അനുസരണയുള്ളവരായി മാറണമെന്നും, ഗുരുക്കന്മാർ നല്ല രീതിയിൽ കുട്ടികളെ വളർത്തിയെടുത്ത് മാതൃകയാവണമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ലഹരി വിമുക്ത നാടിനായി പോലീസുകാർ മാത്രമല്ല ഈ സമൂഹം ഒറ്റ കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
H Mപ്രകാശ് മാസ്റ്റര്‍ . പ്രിന്‍സിപ്പാള്‍ രാജി ടീച്ചര്‍, മാനേജര്‍ സുലൈമാന്‍ മാസ്റ്റര്‍,PTA പ്രസിഡന്റ് – KM അബൂബക്കര്‍ , കുന്ദമംഗലം SI ശ്രീജിത്ത് സര്‍, കുന്ദമംഗലം ജയന്‍ ഡൊമനിക്ക് സര്‍. ചക്കാല ക്കല്‍ SPC CPO രഞ്ജിത്ത് , ACPO ജിഷ ടീച്ചര്‍ DI വേണു ഗോപാല്‍ സര്‍ , WDI എന്നിവര്‍ സന്നിഹിതരായി.