വർധിച്ച് വരുന്ന സ്ത്രീധന പീഡന വാർത്തകളും സ്ത്രീധന വാർത്തകളും കാണുന്ന നമുക്കിടയിൽ മാതൃകയായി അദീബ് സൽവ ദമ്പതികൾ.വിവാഹത്തിന് വരൻ ധരിപ്പിച്ച മഹർ അല്ലാതെ മറ്റൊരു ആഭരണങ്ങളും സൽവ ധരിച്ചില്ല.സി എ വിദ്യാർത്ഥിനിയായ സൽവ തന്റെ പെണ്ണുകാണൽ ചടങ്ങിൽ തന്നെ വരനാകാൻ പോകുന്ന അദീബിനോട് പറഞ്ഞത് സ്വർണം ധരിക്കില്ല എന്നാണ്.വിചിത്രമായ എന്നാൽ മനുഷ്യത്വ പരമായ ഈ പ്രവർത്തിയെ അതിന്റെ എല്ലാ നന്മയോടെയും കാണാൻ അദീബിന് സാധിച്ചു.ചെറുവണ്ണൂരിൽ ഫയർഫോഴ്‌സ് റിട്ട ഉദ്യോഗസ്ഥനായ ടി ബഷീറിന്റെയും ഫാറൂഖ് കോളേജ് ഹൈസ്കൂൾ അദ്ധ്യാപിക ഷെരീഫയുടെയും മകനാണ് സോഫ്റ്റ് ഫെയർ എഞ്ചിനീയർ ആയ അദീബ്.പൂളക്കാം പൊയിൽ പി പി മുഹമ്മദ് സക്കീന ദമ്പതികളുടെ മകളാണ് സൽവ.ഇന്നലെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.അദീബ് അണിയിച്ച മഹർ അല്ലാതെ മറ്റൊരു ആഭരണവും സൽവ ധരിച്ചിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.