നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന നെട്രികണ്‍ സിനിമയുടെ ഒഫിഷ്യൽ ട്രെയ്ലർ പുറത്ത്. ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
സ്ത്രീകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലറും അന്ധയായ ഒരു യുവതിയും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണെന്ന് സിനിമയുടെ ട്രെയ്ലർ സൂചന നൽകുന്നു. പന്ത്രണ്ട് സ്ത്രീകളെ കൊന്നപ്പോൾ ഒരു പോലീസും എനിക്ക് തടസ്സമായി വന്നില്ല. എന്നാൽ ഇവളാണ് എന്റെ വഴിക്ക് തടസ്സമായതെന്ന സീരിയൽ കില്ലറുടെ നരേഷനിൽ നിന്നുമാണ് ട്രെയ്ലർ ആരംഭിക്കുന്നത്. തുടർന്ന് ക്രൂരമായ കൊലപാതങ്ങളുടെയും പീഡനങ്ങളുടെയും രംഗങ്ങളാണ് ട്രെയിലറിൽ കാണുന്നത്.അജ്മലാണ് സൈക്കോ വില്ലനാകുന്നത്.രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്ലർ.മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനാണ്. നവീന്‍ സുന്ദരമൂര്‍ത്തിയാണ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.
ആര്.ഡി. രാജശേഖരന് ക്യാമറയും ലോറന്‍സ് കിഷോര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായനാണ്.വിഘ്നേഷ് ശിവന് രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. ഡിസ്നി ഹോട്സ്റ്റാറിലാണ് നെട്രികണ്‍ റിലീസ് ചെയ്യുന്നത്. റിലീസിങ്ങ് തീയ്യതി പുറത്തുവിട്ടിട്ടില്ല.