കനത്ത മഴയിൽ ചൈനയിൽ പല പ്രദേശങ്ങളിലും പ്രളയം.സെന്‍ട്രല്‍ ചൈനയിലുണ്ടായ കനത്ത പ്രളയത്തില്‍ 12 മരണം. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശംവിതച്ചത്.
പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി
NOW – Severe floods hit #Zhengzhou, the capital of Henan province, in central China. Streets flooded, people are trapped in the subway, their homes, and vehicles.pic.twitter.com/8Io8Q1jIrt— WakeUpCallMedia (@WakeUpCallMedi1) July 20, 2021
പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ചൈന നൽകുന്ന ഔദ്യോഗിക വിവരമെങ്കിലും ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.
മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
ഷെന്‍ഗ്‌സുയില്‍ 700 ഓളം യാത്രക്കാര്‍ 40 മണിക്കൂറോളം ട്രെയിനില്‍ കുടുങ്ങിക്കിടന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഇലക്ട്രിസിറ്റി പോയതു മൂലം 600 ഓളം രോഗികളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരുന്നു. വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്രളയത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ മുന്‍ഗണന കൊടുക്കണമെന്ന് എല്ലാ വകുപ്പുകളോടും നിര്‍ദ്ദേശിച്ചതായി പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു.
സമാനമായ കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രളയം ദുരന്തം വിതച്ചിരുന്നു. ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ജര്‍മ്മനിയില്‍ 157 പേരാണ് മരിച്ചത്.