പെഗസസ് വിഷയത്തില്‍ കടുത്ത പ്രതിരോധത്തിലായ മോദി സര്‍ക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റുകള്‍.ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസിന് ഇന്ത്യയിലെ ചോര്‍ത്തലിന് പണം നല്‍കിയതാരാണെന്ന് കണ്ടെത്തണമെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമി പറഞ്ഞു . ഒന്നും മറയ്ക്കാനില്ലെങ്കില്‍ ഇതിന്റെ സത്യം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സത്യം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മോദി കത്തെഴുതണമെന്നും സുബ്രഹ്മണ്യന് ട്വറ്ററിലൂടെ ആവശ്യപ്പെട്ടു.
പെഗാസസ് കൊമേഷ്യല്‍ കമ്ബനിയാണ്. പണം വാങ്ങിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ പിന്നയാരാണ് അവര്‍ക്കായി പണം മുടക്കിയത്. ജനങ്ങളോട് സത്യം വെളിപ്പെടുത്താനുള്ള ബാധ്യത മോദി സര്‍ക്കാറിനുണ്ടെന്ന് സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തു.അതേസമയം,
കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.