കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സഹായത്തോടെ ഐയുഎംഎല്‍ ആംമ്പുലന്‍സ് ചുറ്റുവട്ടം ഗ്രൂപ്പിനും മെമ്പര്‍മാര്‍ക്കുമുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവും കൊടുവള്ളി നിയോജക മണ്ഡലം എംഎല്‍എ ഡോ. എംകെ മുനീര്‍ നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലിന്റെ സിഇഒ സത്യ, പിആര്‍ഒ ബിജു, ടി മൊയ്തീന് കോയ (കൊടുവള്ളി മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്) പികെ സുബൈര്‍ (സെക്രട്ടറി ആംബുലന്‍സ് റോഡ് സേഫ്റ്റി) തുടങ്ങിയവര്‍ പങ്കെടുത്തു. നൗഷാദ് കൊഴങ്ങോരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹബീബ് പുല്ലാളൂര്‍ ലത്തീഫ് അടിവാരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഹീര്‍ പള്ളിത്താഴം സ്വാഗതവും ബദറു വാവാട് നന്ദിയും പറഞ്ഞു.