ഉത്തരഖാണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമിയെ തിരഞ്ഞെടുത്തു.നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഉത്തരാഖണ്ഡിന് വരുന്നത് . ഇന്ന് വൈകീട്ട് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
നാലുമാസംമുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി മാര്‍ച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.