
ലോക പരിസ്ഥിതി ദിനചിന്തകൾ
ദ്വീപുകൾ ലോലമാണ്… കരുതൽ വേണം.
ദീപിൻ്റെ പാരിസ്ഥിതിക പ്രാധാന്യം :
ലക്ഷദ്വീപുകൾ ശരിക്കും അത്ഭുതദ്വീപുകളാണ്. അഘാതമായ അറബിക്കടലിൽ അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടക്കുന്ന 36 പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപ്.കടലിനടിയിൽ രൂപപ്പെട്ട വമ്പൻ മലകളുടെ മുകളിൽ പവിഴ പുറ്റുകളാൽ രൂപം കൊണ്ടതാണ് ഈ ദ്വീപുകൾ.അത് കൊണ്ട് തന്നെ 100 % പരിസ്ഥിതി ലോല പ്രദേശവുമാണ്. 36 ദ്വീപുകളിൽ പതിനൊന്ന് ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത് ബാക്കി 25 ദ്വീപുകൾ ജനവാസമില്ലാത്തതു കൊണ്ട് മലിനമാക്കപ്പെടാതെ നിലനിൽക്കുന്നു. അംബരപ്പിക്കുന്ന ജൈവ വൈവിദ്ധ്യങ്ങളുടെ നാടാണ് ലക്ഷദ്വീപ്.വിവിധ തരം മസ്യങ്ങളും കടലാമകളും മറ്റ് കടൽ ജീവികളും കടൽ സസ്യങ്ങളും കൊണ്ട് സമൃദ്ധമാണ് ലക്ഷദ്വീപിലെ സമുദ്രങ്ങളും ലഗൂണുകളും. വിവിധ ഇനം പക്ഷിക്കൂട്ടങ്ങളും ദ്വീപുകളിൽ ഉണ്ട്.പിട്ടി എന്ന ദ്വീപിലാണ് Dr.Salim Ali National Bird Sanctury ഉള്ളത്. ഈ ദ്വീപിനെ പക്ഷിപിട്ടി എന്നും അറിയപ്പെടുന്നു. പക്ഷിപിട്ടി ദ്വീപിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന വിലക്കുണ്ട്.സങ്കീർണ്ണമായ ആവാസവ്യവസ്ഥയുടെ കൂടി നാടാണ്ലക്ഷദ്വീപ്.
❓ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി /
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ:
Integrated Island Managment Project നെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബഹു: സുപ്രീം കോടതി 2012 ൽ ജസ്റ്റിസ് രവീന്ദ്രൻ കമ്മറ്റിയെ ചുമതലപ്പെടുത്തി. 2014ൽ രവീന്ദ്രൻ കമ്മറ്റി ബഹു സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബഹു: സുപ്രീം കോടതി 2015ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ടിൽ ചില കാര്യങ്ങൾ എടുത്ത് പറയുന്നുണ്ട്.
- പരിസ്ഥിതി ലോല പ്രദേശം കണക്കിലെടുത്ത് ലക്ഷദ്വീപിലെ ഏതൊരു വികസന പദ്ധതിയും ദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ടതദ്ദേശ ഭരണകൂടവുമായി ആലോചിച്ച് മാത്രമെനടപ്പാക്കാവൂ എന്ന് പറയുന്നുണ്ട്. നിലവിലെ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളൊന്നും തന്നെ ഇത്തരം ചർച്ചകൾക്ക് വിധേയമായിട്ടില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
- Drudging’, Mining പോലുള്ള പരിസ്ഥിതി ആഘാത പ്രവൃത്തികൾ ദ്വീപുകളിൽ പാടില്ല എന്നും ശുപാർശ ചെയ്യുന്നുണ്ട്. ലക്ഷദ്വീപ് ഭരണകൂടം ഇപ്പോൾ കൊണ്ട് വരുന്ന നിയമത്തിൽ Mining പോലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നതും പരിസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.
- കടലാക്രമണം മൂലം വിടോ ഭൂമിയോ നഷ്ടപ്പെടുന്നവർക്ക് ഉചിതമായ രീതിയിൽ സാമ്പത്തിക നഷ്ടപരിഹാരം നല്കുകയോ അവരെ പുനരധിവസിപ്പിക്കുകയോ വേണമെന്നും ശുപാർശ ഉണ്ട്.പക്ഷേ മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകളെല്ലാം തീരദേശ സംരക്ഷണത്തിൻ്റെ പേര് പറഞ്ഞ് തകർക്കപ്പെടുന്ന കഴ്ചകളാണ് കണ്ടത്.
❓അനിയന്ത്രിത ടൂറിസവും വൻകിട വികസന
പദ്ധതികളും ദ്വീപിൻ്റെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കും.?
ജസ്റ്റിസ് രവീന്ദ്രൻ കമ്മറ്റി റിപ്പോർട്ടിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനവാസമില്ലാത്ത ദ്വീപുകളിലോ അല്ലങ്കിൽ ജനവാസമുള്ള ദ്വീപുകളിലെ ഒഴിഞ്ഞ് കിടക്കുന്ന പ്രദേശത്തോ നിയന്ത്രിതമായി മാത്രമെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാവൂ എന്ന് രവീന്ദ്രൻ കമ്മറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അനിയന്ത്രിതമായി ടൂറിസ്റ്റുകളെ കൊണ്ട് വരുന്നത് ദ്വീപിലെ സാമൂഹിക സാംസ്കാരിക പൈതൃകത്തിന് കോട്ടം ഉണ്ടാക്കുമെന്നതിന് തർക്കമില്ല. ദ്വീപുകളിൽ waste management ബുദ്ധിമുട്ടുണ്ടാക്കും. നിലവിലുള്ള Entry Permit System തന്നെ അനിയന്ത്രിതമായി വരുന്ന ടൂറിസ്റ്റുകളെ നിയന്ത്രിക്കാനുള്ളതാണ്.
❓പരിസ്ഥിതി പ്രധാന്യം കണക്കിലെടുത്ത്
ദ്വീപ് ഭരണകൂടം ശരിയായ രീതിയിൽ എങ്ങനെ പ്രവർത്തിക്കണം.?
ദ്വീപുകളിൽ വൻകിട പദ്ധതികൾക്ക് അത് ടൂറിസമായാലും വ്യവസായമായാലും പരിമിതികളുണ്ട്. ദ്വീപിനെ മാലിദ്വീപാക്കി മാറ്റാം എന്ന തെറ്റിദ്ധാരണ ആദ്യം മാറ്റി വക്കണം. മാലിദ്വീപും ലക്ഷദ്വീപും തമ്മിൽ ഒരു പാട് അന്തരം ഉണ്ട്. മാലിദ്വീപിൽ 1200 ദ്വീപുകളുണ്ട്. അതിൽ 1000 ദ്വീപുകളിലും ജനവാസമില്ലാത്തതാണ്. മാലിദ്വീപ് ഒരു രാജ്യവും ആരാജ്യത്തിൻ്റെ മുഖ്യ വരുമാനം ടൂറിസത്തിൽ നിന്നുമാണ്.ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ് ലക്ഷദ്വീപ്. ഇത്തരം പ്രദേശത്ത് വികസം കൊണ്ട് വരുമ്പോൾ അത് അവിടത്തെ ജനതയേയും പരിസ്ഥിതിയേയും ദോശകരമായി ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.മുൻകാലങ്ങളിൽ ദ്വീപിലെ ജനങ്ങൾ അവിടന്ന് ലഭിച്ചിരുന്ന നാടൻ കല്ലുകൾ ഉപയോഗിച്ചാണ് വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിരുന്നത്. ദ്വീപിൽ നിന്നും അനിയന്ദ്രിതമായി കല്ലുകൾ എടുത്ത് മാറ്റുന്നത് ദ്വീപിൻ്റെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്ന് പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയ മുൻ അഡ്മിനിസ്ട്രേറ്റർമാർ Lakshadweep Housing Board രൂപികരിക്കുകയും അതുവഴി കെട്ടിട നിർമ്മാണ സാധനങ്ങൾ ചുരുങ്ങിയ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവിലെ അഡ്മിനിസ്ട്രേറ്റർ Lakshadweep Housing Board നിർത്തലാക്കിയത് കാരണം ജനങ്ങൾ വീണ്ടും പരിസ്ഥിതി ആഘാത പ്രവൃത്തിയിലേക്ക് നീങ്ങുമോന്ന് ഭയപെടേണ്ടിയിരിക്കുന്നു.

