information News

അറിയിപ്പുകൾ

ഗതാഗതം നിരോധിച്ചു

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പടനിലം കളരിക്കണ്ടി റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജൂണ്‍ 2 ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പൊയ്യ-തേവര്‍ക്കണ്ടി-പന്തീര്‍പ്പാടം വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോവിഡ് : പ്രത്യേക പരിചരണം ആവശ്യമായവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സംവിധാനം

കോവിഡ് പോസിറ്റീവായവരില്‍ പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍, കുട്ടികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 0495 -2371471, 2376063 2378300 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

തലശ്ശേരി ഗവ.കോളേജില്‍ കൊമേഴ്സ്, പൊളിറ്റിക്കല്‍ സയന്‍സ് (പാര്‍ട്ട് ടൈം) മാത്തമാറ്റിക്സ് (പാര്‍ട്ട് ടൈം), എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി ആണ് യോഗ്യത. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം govtcollegetly@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഫോണ്‍ : 9961261812.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!