മറ്റ് രാജ്യങ്ങളിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്തവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കും നിശ്ചിതരേഖകൾ കൈവശമുള്ളവർക്കുമാണ് ക്വാറൻറീൻ ഒഴിവാക്കിയത്.ഫൈസർ ബയോൻടെക്, മൊഡേണ, ആസ്റ്റർ സെനക, ജോൺസൻ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾ മറ്റ് രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച് ഖത്തറിലെത്തുന്നവർക്കാണ് പുതുതായി ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. ഖത്തറിൽനിന്ന് കുത്തിവെപ്പെടുത്തവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക് ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ നിലവിൽ ഉണ്ട്.
വാക്സിെൻറ നിർണിത ഡോസ് സ്വീകരിച്ചവർക്കാണിത്. ജോൺസൺ ആൻഡ് ജോൺസെൻറ സിംഗിൾ ഡോസ് സ്വീകരിച്ചവർ, മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർ എന്നിവരെയാണ് പുതുതായി ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയത്. കുത്തിവെപ്പെടുത്ത് 14 ദിവസത്തിന് ശേഷമായിരിക്കണം ഇവർ ഖത്തറിൽ എേത്തണ്ടത്. കുത്തിവെപ്പെടുത്തതിെൻറ ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ കാർഡ് ഇവരുടെ കൈവശം ഉണ്ടായിരിക്കണം. വാക്സിനേഷൻ കാർഡിൽ ആ വ്യക്തിയുടെ ഔദ്യോഗിക രേഖകളിലുള്ളതുപോലെതന്നെ പേര് ഉണ്ടാകണം. ഏത് വാക് സിനാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള ദിവസം രേഖെപ്പടുത്തിയിരിക്കണം. വാക്സിെൻറ പേര് കാർഡിൽ ഉണ്ടായിരിക്കണം.എന്നാൽ ഖത്തറിൽ എത്തുന്നവർ ഒന്നുകിൽ വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ കരമാർഗമാണെങ്കിൽ അവിടെയുള്ള കേന്ദ്രത്തിൽനിന്നോ കോവിഡ് 19 പി.സി.ആർ. പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് തെളിയിക്കണം.