കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ കുന്ദമംഗലം മേഖല കമ്മിറ്റി രൂപികരിച്ചു.ഹോട്ടൽ അജ്‌വ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മേഖല സമ്മേളനം അഡ്വ.പി ടി എ റഹീം എം എൽ എ ഉദ്ഘടനം നിർവഹിച്ചു.
പുതിയ ഭാരവാഹികളായി അഷ്‌റഫ് പുവ്വാട്ടുപറമ്പ് (പ്രസിഡന്റ ),പ്രസന്ന കുമാർ കെട്ടാങ്ങൽ (ജനറൽ സെക്രട്ടറി),സാഹിർ മാവൂർ (ട്രഷറർ ),സമദ് കുറ്റിക്കാട്ടൂർ (വൈസ് പ്രസിഡന്റ ),സിദ്ധിഖ് കുന്ദമംഗലം(വൈസ് പ്രസിഡന്റ )സജീർ കുന്ദമംഗലം(വൈസ് പ്രസിഡന്റ ),അഷ്‌റഫ് ബാബു മാസ്റ്റർ (സെക്രട്ടറി ),അരുൺ പെരിങ്ങൊളം (സെക്രട്ടറി ) ,റഷീദ് വെള്ളിപ്പറമ്പ് (സെക്രട്ടറി ),എന്നിവരെയും പേട്രൺ മാരായി പി കെ ബാബു കുന്ദമംഗലം ,രാമമൂർത്തി മാവൂർ ,പി വി കെ അബ്‌ദുൾ മജീദ് പുവ്വാട്ടുപറമ്പ എന്നിവരെയും തിരഞ്ഞെടുത്തു .
ജില്ല ട്രഷറർ പി കെ ബാപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുജീബ് ,ജില്ല പ്രസിഡന്റ് ജോഹർ ടാംടൻ ,ജില്ലാ ജനറൽ സെക്രട്ടറി സിറാജ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി രാമമൂർത്തി സ്വാഗതവും പി വി കെ അബ്‌ദുൾ മജീദ് നന്ദിയും പറഞ്ഞു.