യുസുഫ്ന്റെ ശ്രമഫലത്തിനുള്ള അംഗീകാരം :-കാരന്തൂർ പാറ്റേൺ ക്ളബ്ബിന് മലയാള മനോരമസ്പോർട്സ് അവാർഡ്
മലയാള മനോരമ സ്പോർട്സ് അവാർഡിന് കാരന്തൂർ പാറ്റേൺ ക്ളബ്ബിന് ലഭിച്ചു.ചെറുപ്പം മുതൽ തന്നെ സ്പോർട്സിനോട് അഭിനിവേശമുള്ള യൂസഫ് എന്ന മനുഷ്യൻ്റെ അർഹതക്കുള്ള അംഗീകാരമാണ് മലയാള മനോരമയുടെ സ്പോർട്സ് അവാർഡ്. പോലീസ് കോച്ച് ആയി റിട്ടേർഡ് ചെയ്ത യൂസഫ് സ്പോർട്സിന്നേടുള്ള താത്പര്യം കൊണ്ടാണ് പാറ്റേണിന് തുടക്കം കുറിക്കുന്നത് ‘
ഈ അംഗീകാരത്തോടെ 3 ലക്ഷം രൂപയാണ് ക്ലബിന് ലഭിക്കുക. നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങളെ സമ്മാനിച്ച പാറ്റേൺ ആരാധകർക്കും ഇത് സന്തോഷത്തിൻ്റെ അഭിമാന നിമിഷം. ലഭിച്ചത് കൊണ്ട് വളരെ ചെറുപ്രായത്തിൽ നിരന്തരമായ ശിക്ഷണത്തിലൂടെ കേരളത്തിൻ്റെ ഗ്രാമീണ കായിക ഇനമായ വോളിബോളിൽ നിരവധി താരങ്ങളെയാണ് പാറ്റേൺ വളർത്തിയെടുത്തത്.ഇവിടെ നിന്ന് പരിശീലനം നേടിയ നിരവധി പേർ സർക്കാർ അർധസർക്കാർസ്ഥാപനങ്ങളിലും ഡിപ്പാർട്ട്മെൻ്റ്കളിലുംസൈനിക വിഭാഗങ്ങളിലുംകമ്പനികളിലുമായി ടീമിൽ കളിക്കുകയും ഒപ്പം ജോലി ചെയ്യുന്നുമുണ്ട്.സംസ്ഥാന യൂത്ത് ടിം ക്യാപ്റ്റനായിരുന്ന കെ.എസ് അർജുൻ കെ.എസ്ഇ.ബി യിലാണ്.ഇന്ത്യൻ വനിത കോച്ചിംഗ് ക്യാമ്പിൽ അംഗമായിരുന്ന റീമ ,സംസ്ഥാന സീനിയർ താരം അതുല്യ, നിഖില,ഷഫീഖ് ,പ്രജിത് കുമാർ, ദീപേഷ് എന്നിവർ വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നു.ദേശീയ താരം അശ്വതി സദാശിവൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകയാണ്. യൂത്ത് സംസ്ഥാന ടീം ക്യാപ്റ്റൻ മുബഷിർ ,ആദർശ് എന്നിവർ പോലീസിൽ സേവനം അനുഷ്ടിക്കുന്നു. കുന്ദമംഗലം സലിം പി.ആൻ്റ്.ടി യിലാണ്. ചെലവൂർ റഹിം കൊച്ചിൻ കസ്റ്റംസിലാണ്. അർഷാദ് ബോംബെ പോർട്ട ട്രസ്റ്റിൽ ജോലി ചെയ്യുന്നു.അശ്വിൻ, അബ്ജിത്ത്, അർജുറാം, നന്ദു, വിഷ്ണു, നിഷാദ്, വിപിൻ, ഗോവിന്ദ് എന്നിവർ മദ്രാസ് റജിമെൻ്റൽ സെൻ്ററിൽ ജീവനക്കാരാണ്.അബൂട്ടി, അഫ്സൽ എന്നിവരും ഇവിടെ നിന്ന് വളർന്ന താരങ്ങളാണ്.കെ.ടി.അപർണ, എം.അപർണ, ദേശീയ താരങ്ങളായ ആതിര, രേശ്മ, ബിന്യ എന്നിവർ ഇന്ത്യൻ റയിൽവെ യിലെ ജീവനക്കാരാണ്. ഇങ്ങനെ നിരവധി പേരാണ് പാറ്റേണിൽ നിന്ന് വളർന്നത് ‘ 450 മെമ്പർമാരുള്ള സൊസൈറ്റിയുടെ കീഴിലാണ്ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്വന്തമായുള്ള 60 സെൻ്റ് ഭൂമായിൽ 4 കോർട്ടുകളിലായാണ് കുട്ടികൾ പരിശീലനം നടത്തുന്നത്. കോച്ചിംഗ് ക്യാമ്പിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പൂർണമായ പിന്തുണയിലും സഹകരണത്തിലുമാണ് ക്ളബ്ബ് പ്രവർത്തിക്കുന്നത്.കോച്ച് യൂസുഫിൻ്റെ വിശ്രമമില്ലാത്ത പ്രവർത്തനമാണ് ഈ ക്ളബ്ബിനെ വലിയ നേട്ടങ്ങൾക്കിടയാക്കിയത് ഈ സന്തോഷമുഹൂർത്തത്തിൽ പാറ്റേൺ ക്ളബ്ബിന് തുടക്കം കുറിച്ച പാറ്റയിൽ അബ്ദുൽ ഖാദർ ഹാജി , വേട്ടാത്ത് ചന്ദ്രൻ ഗുരുക്കൾ, പാറ്റയിൽ യൂസുഫ് എന്നിവരും പാറ്റേണിനെ വളർത്താൻ ഏറെ പ്രയത്നിച്ചവരാണ്. ഇവർ ഇന്ന്ജീവിച്ചിരിപ്പില്ല. പാറ്റേൺ ക്ളബ്ബ് ഭാരവാഹികളായപ്രസിഡണ്ട് ചെലവൂർ അരീക്കൽ മൂസ്സഹാജി, വൈസ് പ്രസിഡണ്ട് ശശി മാസ്റ്റർ, പാറ്റയിൽറബീക്ക്, സെക്രട്ടറിയും കോച്ചുമായ സി.യൂസുഫിനും ജോ. സെക്രട്ടറി തെല്ലശ്ശേരി അബൂബക്കർ , ട്രഷറർ ഹസ്സൻ ഹാജി എന്നിവരാണ്