ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 164 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
തപോവൻ തുരങ്കത്തിനുള്ളിൽ 130 മീറ്ററോളം ദുരന്തനിവാരണ സേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.